കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ പുതുവത്സര ദിനം വിപുലമായി ആഘോഷിച്ചു. സർവ്വമത പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. ആൽബിൻ വിലങ്ങുപാറ പുതുവത്സര ദിന സന്ദേശം നൽകി. പുതുവർഷം ഐശ്വര്യ സമൃദ്ധവും, പ്രകാശപൂരിതവും ആക്കുന്നതിനായി വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ ദീപം തെളിയിക്കുകയും, ഹെഡ്മിസ്ട്രസ് ജിമോൾ ദീപം അധ്യാപകർക്ക് പകർന്നു നൽകുകയും ചെയ്തു. ക്ലാസ് അധ്യാപകർ ദീപനാളങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി.കത്തിച്ചു പിടിച്ച മെഴുകുതിരികളും ആയാണ് കുട്ടികൾ പുതുവർഷത്തെ വരവേറ്റത്. പിടിഎ പ്രസിഡണ്ട് സിബി തൂങ്കുഴി ,വിദ്യാർത്ഥി പ്രതിനിധി റിയ മനോജ് എന്നിവർ ആശംസകൾ നേർന്നു. ഷിജോ ജോൺ നന്ദി അറിയിച്ചു
Post a Comment