Jan 10, 2024

ജീവതാളം പദ്ധതി ഉത്ഘാടനം ചെയ്തു


കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2023-24 ന്റെ ഭാഗമായി "ജീവതാളം" പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ബഹു. പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് നിർവ്വഹിച്ചു. കൂടരഞ്ഞി വ്യാപാരി ഭവനിൽ വെച്ചു നടന്ന പരിപാടിയിൽ കൂടരഞ്ഞി ടൗണിലെ വ്യാപാരികൾ, മോട്ടോർ വാഹന തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ എന്നിവർക്ക് ജീവിവിത ശൈലീ രോഗ സ്ക്രീനിങ്ങും ബാധവൽക്കരണ ക്ലാസ്സും നടത്തി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ശ്രീ നസ്റുൽ ഇസ്ലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ VS രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മോൻ മാവറ, മെമ്പർമാരായ ബാബു മൂട്ടോളി, റോസ്‌ലി തോമസ് , മോളി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുഹമ്മദ്‌ പാതിപറമ്പിൽ എന്നിവർ ആശംസ പറഞ്ഞു.ആശ വർക്കർമാർ ആരോഗ്യവിഭാഗം ജീവനക്കാർ. എന്നിവർ സ്ക്രീനിംഗ് നടത്തി.ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ രാജീവൻ. നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only