മുക്കം. കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജീവതാളം പദ്ധതി രണ്ടാം വാർഡിലെ കുമാരനെല്ലൂർ മുന്തിത്തോട് പരിസരത്ത് ആരംഭിച്ചു പഞ്ചായത്തിലെ ഓരോ വാർഡിലെയും നൂറ് വീടുകൾ ക്ലസ്റ്ററുകൾ ആക്കി തിരിച്ച് അവരുടെ രോഗങ്ങൾ കണ്ടെത്തുന്ന പദ്ധതിയാണ് ജീവതള പദ്ധതി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു ഡോക്ടർ മനോജ്, ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺലാൽ, പബ്ലിക് ഹെൽത്ത് നേഴ്‌സ് സിജി മോൾ.ആശ വർക്കർമാർ.ആരോഗ്യ പ്രവർത്തകർഎന്നിവർ പങ്കെടുത്തു
Post a Comment