Jan 7, 2024

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന ജനുവരി 20 ഡിവൈഎഫ്ഐ മനുഷ്യ ചങ്ങല


കൂടരഞ്ഞി .

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചാരണത്തിന്റെ ഭാഗമായി കൂടരഞ്ഞി മേഖല കമ്മറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥ പൂവാറൻതോട്ടിൽ DYFI ബ്ലോക്ക്‌ ട്രഷറർ ആദർശ് ജോസഫും,സമാപന പൊതുയോഗം കൂടരഞ്ഞിയിൽ ഡി വൈ എഫ് ഐ ബ്ലോക്ക്‌ ജോ.സെക്രട്ടറി എ കെ രനിൽ രാജും ഉദ്ഘാടനം ചെയ്തു . വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ സായൂജ് കെ ജെ, ജാഥ വൈസ് ക്യാപ്റ്റൻ മരീന സെബാസ്റ്റ്യൻ , മാനേജർ വിപിൻ കെ , പൈലറ്റ് പ്രനൂപ് കെ എം , എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗം മുഹമ്മദ്‌ ഫാരിസ് , മേഖല കമ്മിറ്റി അംഗങ്ങളായ ഡോഫിൻ തോമസ്,അഖിൽ ബാബു, അരുൺ കൽപ്പൂർ , സനോജ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only