മുക്കം; റേഷൻ വിതരണ രംഗത്തെ അതികായൻ പൂളപ്പൊയിൽ കാതിയോട് കുഞ്ഞിമുഹമ്മദ് ഹാജി ഓർമയായി. കഴിഞ്ഞ നാലര പതിറ്റാണ്ട് കാലം കാരമൂലയിൽ റേഷൻ വിതരണം നടത്തുകയാണ്. കൂടരഞ്ഞി, ചിറ്റാരിപ്പിലാക്കൽ, കമ്പനിമുക്ക്, നോർത്ത് കാരശ്ശേരി പഞ്ചായത്ത് ഓഫിസിന് സമീപം പൂളപ്പൊയിൽ തുടങ്ങിയ സ്‌ഥലങ്ങളിലും റേഷൻ കടകൾ നടത്തുന്നു. ജീവകാരുണ്യ പ്രവർ ത്തനങ്ങൾക്കും നിർധനരെ സഹായിക്കുന്നതിനും മുൻ നിരയിൽ പ്രവർത്തിച്ചു. കാരമൂലയിലെ റേഷൻ ഉപയോക്താക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
Post a Comment