മുക്കം. കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച മൂന്നാം വാർഡിലെ കൽപ്പൂര് പുഴിയോറ റോഡ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത് അധ്യക്ഷത വഹിച്ചു പി പ്രേമദാസൻ. മുസീർ പട്ടാക്കുന്നൻ. നിഷാദ് വീച്ചി. സാദിഖ് പുൽപ്പറമ്പിൽ. ഇൻസാഫ് പാലൂർ. ഹബീബ് ചേപ്പാലി. രവീന്ദ്രൻ മാസ്റ്റർ. റിയാസ് കുറാമ്പ്ര എന്നിവർ സംബന്ധിച്ചു
Post a Comment