Jan 5, 2024

പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു.


താമരശ്ശേരി: പ്രായപൂർത്തിയാവത്ത കൂട്ടികളോട്
ലൈംഗിക അതിക്രമം കാണിച്ചുവെന്ന കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്നു് കണ്ട് കോടതി വിടയച്ചു. 

കട്ടിപ്പാറ ചമൽ സ്വദേശി പി.എം. സുരേഷ്‌കുമാറിനെയാൺ് കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പ്രത്യേക പോക്സോ കോടതി വിട്ടയച്ചത്.

2020 ആഗസ്റ്റിലാണ് കേസിനാസ്‌പദമായ സംഭവം. പോക്സോ നിയമത്തിലെയും, ഇന്ത്യൻ ശിക്ഷാനിയമത്തിനായും, പട്ടികജാതി / പട്ടികവർഗ അതിക്രമം തടയൽ നിയമത്തിലെയും വിവിധ വകപ്പുകൾ പ്രകാരമുള്ള കറ്റങ്ങൾ ആരോപിച്ചാണ് താമരശ്ശേരി DYSP പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്.

 കുട്ടികൾ ഉൾപ്പെടെ 23 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും, 29 രേഖകൾ തെളിവിലേക്കായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

എന്നാൽ, പോക്സോ നിയമത്തിലേ വങ്കപ്പുകൾ ദുരുപയോഗിച്ച് കളവായി കെട്ടിച്ചമച്ച കേസാണിതെന്നും, പോലീസിൻ പരാതി നൽകിയ കൂട്ടിയുടെ പിതാവിന് പ്രതിയോട് വിരോധമുള്ളത് കൊണ്ട് കള്ളകേസിൽ കുടുക്കിയതാണെന്നും പ്രതിഭാഗം വാദിച്ചു.

 പ്രതിജ്ജ് വേണ്ടി അഡ്വ: കെ.പി. ഫിലിപ്പ് കോടതിയിൽ ഹാജരായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only