Jan 5, 2024

കാട്ടുപന്നി ശല്യം. തൽക്ഷണം വെടിവെച്ചിട്ട് സംസ്കരിച്ചു.


കൂടരഞ്ഞി : കക്കാടംപൊയിലിൽ കാട്ടുപന്നി ശല്യം അംഗീകൃത ഷൂട്ടർ സെബാസ്റ്റ്യൻ പുതുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്ന്റെ നിർദ്ദേശപ്രകാരം വെടിവെച്ചു കൊന്നത്. വന്യജീവികളുൾ പ്പെടെയുള്ള പ്രകൃതി പരിസ്ഥിതിയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും മറ്റ് ജീവജാലങ്ങളോട് അനുകമ്പ കാണിക്കുകയും ചെയ്യുന്നത്


നമ്മുടെ ഭരണഘടനയിൽ ഉൾച്ചേർത്ത പൗരന്മാരുടെ മൗലിക കടമയാണെന്നിരിക്കെ അതേ ഭരണഘടനയാൽ നിർമ്മിക്കപ്പെട്ട നിയമങ്ങളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ കർഷകരുടെ ക്ഷേമം മുൻ നിർത്തി പുറത്തിറക്കിയ ഭരണ നിർവ്വഹണ ശാസനകളാൽ ലഭ്യമായ അധികാരം മറ്റ് നിർവ്വാഹങ്ങൾ ഇല്ലാത്തതിനാൽ വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only