തിരുവമ്പാടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി.
വികാരി ഫാ. തോമസ് നാഗ പറമ്പിൽ തിരുനാളിന് കൊടിയേറ്റ് കർമം നടത്തി. അസി.വികാരിമാരായ ഫാ. ജോസഫ് വിലങ്ങു പാറ, ഫാ ജോസഫ് പൊടിമറ്റത്തിൽ എന്നിവർ സഹകാർമ്മിക രായിരുന്നു.
തുടർന്ന് വി.കുർബ്ബാന, മരിച്ചവരുടെ ഓർമ്മദിനാചരണം, സെമിത്തേരി സന്ദർശനം , എന്നിവയും നടത്തി. ട്രസ്റ്റിമാരായ ജോൺസൺ പുരയിടത്തിൽ, തോമസ് പുത്തൻ പുരക്കൽ, സണ്ണി വെള്ളാരം കുന്നേൽ, ലിതിൻ മുതക്കാട്ടു പറ മ്പിൽ , പാരീഷ് സെക്രട്ടറി തോമസ് വലിയ പറമ്പൻ , ദൈവാലയ ശുശ്രൂഷി വിപിൻ കടുവത്താഴെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇന്ന് വൈകുന്നേരം 5 - 30-ന് ചവലപ്പാറ കുരിശു പള്ളി തിരുനാളിന് ഫാ.അമൽ പുരയിടത്തിൽ കാർമ്മികത്വം വഹിക്കും.
നാളെ രാവിലെ 6 - 30 ന് വിശുദ്ധ കുർബ്ബാന .
വൈകുന്നേരം 5 ന് വിശുദ്ധ കുർബ്ബാന , തിരുസ്വരൂപ പ്രതിഷ്ഠ ഫാ. ജോസഫ് പന്തലാടിക്കൽ കാർമ്മികത്വം വഹിക്കും. തുടർന്ന് 6 മണിക്ക് ഇടവകാംഗങ്ങളുടെ കലാപരിപാടികൾ ഹൃദയരാഗം -കലാ സന്ധ്യ
. ശനിയാഴ്ച രാവിലെ 6 - 30 ന് വിശുദ്ധ കുർബ്ബാനക്ക് ഫാദർ ജോസഫ് പൊടി മറ്റത്തിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് 9 - മണിക്ക് വയോജന സംഗമം, വിശുദ്ധ കുർബ്ബാന .
വൈകുന്നേരം 5 - മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാന , വചന സന്ദേശം, ലദീഞ്ഞ് എന്നിവക്ക് ഫാ. മാത്യു തൂമുള്ളിൽ കാർമ്മികത്വം വഹിക്കും. 6-30 - ന് ടൗൺ ചുറ്റി, വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണ്ണശബളമായ പ്രദക്ഷിണം, 8 ന് വാദ്യമേളങ്ങൾ, 8-30 - ന് ആകാശവിസ്മയം എന്നിവയും നടക്കും.
ന. ഞായറാഴ്ച രാവിലെ 6-30-ന് വിശുദ്ധ കുർബ്ബാനക്ക് ഫാ. ജോസഫ് വിലങ്ങു പാറ കാർമ്മികത്വം വഹിക്കും.
10- ന് ആഘോഷമായ തിരുനാൾ കുർബ്ബാന, വചന സന്ദേശം, ലദീഞ്ഞ് എന്നിവക്ക് ഫാ. ടോമി കളത്തൂർ കാർമ്മികത്വം വഹിക്കും. 11-30-ന് ലദീഞ്ഞ്, പ്രദക്ഷിണം, ഊട്ടു നേർച്ച എന്നിവയോടെ തിരുനാളിന് സമാപനമാകും.
ഫോട്ടോ: തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളി തിരുനാളിന് വികാരി ഫാ. തോമസ് നാഗപറമ്പിൽ കൊടിയേറ്റ് കർമം നിർവഹിച്ചു.
Post a Comment