Jan 19, 2024

കർഷക തൊഴിലാളികൾ വില്ലേജ് ഓഫീസ് മാർച്ച് നടത്തി


മുക്കം:  കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കുടിശ്ശിക പൂർണമായി വിതരണം ചെയ്യുക, ക്ഷേമ നിധി ബോർഡിന് സർക്കാർ ഗ്രാന്റ് അനുവദിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് അംഗങ്ങളെ ഒഴിവാക്കുന്ന നടപടി പിൻവലിക്കുക, ഇരുന്നൂറ് പ്രവർത്തി ദിനങ്ങൾ അനുവദിക്കുക,600 രൂപയായി ദിവസ വേതനം ഉയർത്തുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ എം യു - സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റ ഭാഗമായി കുമാരനെല്ലൂർ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ബി കെ എം യു ജില്ല ഖജാൻജി ചുലൂർ നാരായണൻ ഉദ്ഘാടനം ചെയ്തു പി കെ രാമൻകുട്ടി അധ്യക്ഷത വഹിച്ചു കെ മോഹനൻ മാസ്റ്റർ ,കെ ഷാജികുമാർ ,ടോംസൺ മൈലാടി ,പി കെ രതീഷ് ,കെ യം അബ്ദുറഹിമാൻ ,എം ആർ സുകുമാരൻ ,ലിസിസ് സക്കറിയ പ്രസംഗിച്ചു പി കെ സീത ,എൻ വസന്ത ,ഒ സി.മൊയ്തീൻ ,ഗോപി കുഴിക്കണ്ടതിൽ തുടങ്ങിയവർ നേതൃത്വം നല്ക്കി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only