Jan 19, 2024

കൃഷിയിടത്തിൽ കാർഷിക വിളകൾ നശിപ്പിപ്പിച്ചുകൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ചു


കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ വാർഡ് 14 ൽ കൃഷിനാശം വരുത്തിയ കാട്ടുപന്നിയെ കർഷകരുടെ താൽപ്പര്യം മുൻ നിർത്തി വെടിവെച്ച് കൊന്നു. ദിവസങ്ങളോളമായി പ്രദേശത്ത് വന്യമൃഗ ശല്യം മൂലമുള്ള വിളനാശം ശമിപ്പിക്കുന്നതിന് സർക്കാറിന്റെ പുതിയ ഉത്തരവുകൾ പ്രകാരം ഗ്രാമപഞ്ചായത്തുകൾക്ക് സിദ്ധിച്ച പ്രത്യേക അധികാരം വിനിയോഗിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നിർദ്ദേശ പ്രകാരം
കാട്ടുപന്നിയെ
ജോസ് പുതിയേടത്ത്,
വെടിവെച്ച് കൊന്ന് ശാസ്ത്രീയമായി സംസകരിച്ചത്. മുമ്പ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നാൽ ഫോറസ്റ്റർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ 2 പൊതുജനങ്ങളുടെ സാന്നിദ്ധ്യത്തിൽ മഹസ്സർ തയ്യാറാക്കേണ്ടിയിരുന്നു. എന്നാൽ പുതുക്കിയ നിലവിലുള്ള ഉത്തരവുകൾ കർഷകരുടെ ദുരിതങ്ങൾക്ക് ദ്രുതഗതിയിൽ പരിഹാരം കണ്ടെത്തുന്നതിന് സഹായകമായി. സർക്കാർ നൽകിയ ഹോണറാറി വൈൽഡ് ലൈഫ് വാർഡൻ ചുമതല, മലയോര മേഖലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാർക്ക് കാട്ടുപന്നിയെ ഉന്മൂലനം ചെയ്യാൻ സഹായകരമായതിന്റെ തെളിവാണ് നിരവധി പന്നികളെ ചുരുങ്ങിയ കാലയളവിൽ വെടിവെക്കാൻ പറ്റിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only