കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി യുടെ ഭാഗമായി കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം നടപ്പിലാക്കുന്ന പാലിയേറ്റീവ് പരിചരണപദ്ധതി 2023-24 തൃദിന പാലിയേറ്റീവ് വളണ്ടിയർ പരിശീലനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ്ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
FHC ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി. എസ് രവീന്ദ്രൻ അദ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, ആശ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കുള്ള പരിശീലനം, IAPC സ്റ്റേറ്റ് ഫാക്കൽട്ടി ശ്രീ. അബ്ദുൽ കരീം, കമ്മ്യൂണിറ്റി നേഴ്സ് മാരായ സിസ്റ്റർ. ലിസി, സിസ്റ്റർ.ദീപ ജോഷി എന്നിവർ കൈകാര്യം ചെയ്തു. മെഡിക്കൽ ഓഫീസർ Dr. നസറുൽ ഇസ്ലാം സ്വാഗതം പറഞ്ഞ പരിശീലന പരിപാടിയിൽ വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോസ് തോമസ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ശ്രീമതി.റോസിലി ടീച്ചർ, വാർഡ് മെമ്പർ മാരായ ശ്രീമതി.ജറീന റോയ് , ശ്രീമതി.സീന ബിജു, ശ്രീമതി.ബിന്ദു ജയൻ, ശ്രീ.സുരേഷ് ബാബു, പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീമതി.മിനിമോൾ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ രാജീവൻ നന്ദി പറഞ്ഞു.തുടർന്നുള്ള ദിവസങ്ങളിൽ വളണ്ടിയർമാർക്കുള്ള ഫീൽഡ് തല പരിശീലനം പൂർത്തിയാക്കും
Post a Comment