Jan 23, 2024

വ്യാപാരികൾ ധർണസമരം സംഘടിപ്പിച്ചു.


കൂടരഞ്ഞി : കേന്ദ്ര-കേരള സർക്കാരുകളുടെ തെറ്റായവ്യാപാരനയ ങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.


മാലിന്യസംസ്കരണത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, അന്യായ ട്രേഡ്ലൈസൻസ് ഫീസ് പിൻവലിക്കുക, നിയമവിരുദ്ധ വഴിയോരകച്ചവടം അവസാനിപ്പിക്കുക തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു

വ്യാപര ഭവൻ പരിസരത്തു നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്തു .

കൂടരഞ്ഞി യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് 
പാതിപറമ്പിൽ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് ജനറൽ സെക്രട്ടറി സ്റ്റാൻലി ജോർജ് ,കൂമ്പാറ യൂണിറ്റ് പ്രസിഡണ്ട് ലാലു മരഞ്ചാട്ടി യൂണിറ്റ് പ്രസിഡണ്ട് വർക്കി, വിജയൻ മണിയൻപാറ രമണി ബാലൻ, ജോൺസൺ തോണക്കര എന്നിവർ സംസാരിച്ചു

പ്രതിഷേധ മാർച്ചിന് ജിനേഷ് തെക്കനാട്ട് ഷൈജു കോഴിനിലം അബുൽ ഹസൻ മനോജ് തുടങ്ങിയവർ നേതൃത്വം നൽകി


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only