താമരശ്ശേരി: നോളേജ് സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ബാലുശ്ശേരി പുത്തൂർ വട്ടം കിണറുള്ളതിൽ സൂരജ് (43)നെയാണ് താമരശ്ശേരിക്ക് സമീപം ചാടിക്കുഴിയിൽ വാടകക്ക് താമസിക്കുന്ന ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ 8 മണിയോടെ കണ്ടെത്തിയത്.
ഇദ്ദേഹം ജോലിക്ക് എത്താത്തതിനാൽ ജോലി സ്ഥലത്ത് നിന്നും ഭാര്യക്ക് ഫോൺ ചെയ്യുകയായിരുന്നു. ഭാര്യയും, മക്കളും മൂന്നു ദിവസമായി പുതുപ്പാടിയിലുള്ള അവരുടെ മാതാവിൻ്റെ വീട്ടിലായിരുന്നു.
ഇവർ താമസ സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് സൂരജിനെ തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടത്.
ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഭാര്യ ഷിജി അടുത്തയാഴ്ച കുവൈത്തിലേക്ക് ജോലി ആവശ്യാർത്ഥം പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തിരിക്കുകയാണ്.
മക്കൾ: ഐശ്വര്യ, അഷ് വിക.
Post a Comment