Jan 19, 2024

ഭാര്യയുടെയും കുട്ടിയുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച പ്രതി റിമാൻഡിൽ


കോടഞ്ചേരി: ഭാര്യയുടെയും കുട്ടിയുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തു. കോടഞ്ചേരി പുലിക്കയും ചാലിയോരം കോളനി കിഴക്കേക്കര സുകു(48)വിനെയാണ് കോടഞ്ചേരി പോലീസ്അറസ്റ്റ് ചെയ്തത്. ഡിസംബർ ഒന്നിന് തെയ്യപ്പാറയുള്ള ഭാര്യയുടെ വീട്ടിൽ വച്ചാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സുകുവിനെ കോട്ടയം കൈപ്പുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.


ചെലവിനുള്ള പണം ചോദിച്ചതിന്റെ പേരിൽ മകനെയും തന്നെയും കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ഇവരുടെ പരാതി. ബാലാവകാശം നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ആണ് ഇയാൾക്കെതിരെ ചുമത്തിയത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only