Jan 26, 2024

ബിരിയാണി ചലഞ്ച് നടത്തി


മുക്കം: ഗ്രെയ്സ് പാലിയേറ്റീവ് കെയറിൻ്റെ ദൈനംദിന പ്രവർത്തന ക്കൾക്ക് ഫണ്ട് സമാഹരിക്കുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി. ചേന്ദമംഗല്ലൂർ പുൽപറമ്പിൽ നടത്തിയ പരിപാടിയിൽ നഗരസഭ കൗൺസിലർ എ ഗഫൂർ മാസ്റ്റർ, മുക്കം റോട്ടറി ക്ലബ്ബിലെ അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. മുപ്പത് ക്ലസ്റ്ററുകളിലൂടെ 13000 പാക്കറ്റുകൾ വിറ്റയിക്കപ്പെട്ടു. ഗ്രെയ്സ് ചെയർമാൻ ഒ.ശരീഫുദ്ദീൻ, കോർഡിനേറ്റർ പി കെ ശരീഫുദ്ദീൻ, അശ്റഫ് കൂളിമാട്, റഹീം കക്കാട്, സലീം മാസ്റ്റർ വലിയപറമ്പ് , മാമ്പേക്കാട് മുഹമ്മദലി,മുസ്തഫ വല്ലത്തായ് പാറ, ഗഫൂർ പൂളപ്പൊയിൽ, ശഫീഖ് കുന്നുംപുറം തുടങ്ങിയവർ നേതൃത്വം നൽകി. വളണ്ടിയർമാർക്കും പ്രാദേശവാസികൾക്കുമൊപ്പം കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂനിറ്റ്, മുക്കം ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, മണാശേരി എം എ എം ഒ കോളജ് പാലിയേറ്റീവ് കെയർ യൂനിറ്റ്, പുൽപറമ്പ് രക്ഷാ സേന, രാഹുൽ ബ്രിഗേഡ്, എൻ്റെ നെല്ലിക്കാപറമ്പ് തുടങ്ങിയവ ചലഞ്ച് വിജയിപ്പിക്കാൻ രംഗത്തിറക്കി. പാചകത്തൊഴിലാളികൾ സൗജന്യമായാണ് സേവനം ചെയ്തു കൊടുത്തത്. ഡോ.ഹാബിദ് എൻ എം  പുൽപറമ്പ് എൻ സി ഓഡിറ്റോറിയം വിട്ടുകൊടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only