മുക്കം : ക്യാമ്പസ് ഓഫ് കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ മുക്കം വി കെ എച്ച് എം ഒ യിലെ വിദ്യാർത്ഥികൾ പുതിയ വിദ്യാഭ്യാസ നയം എന്ന വിഷയത്തിൽ മോക്ക് പാർലമെന്റ് നടത്തി.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൾ റംലത്ത് ഇ ആമുഖ പ്രഭാഷണം നടത്തി. സി ഒ കെ സ്റ്റാഫ് കോർഡിനേറ്റർമാരായ രേഷ്മ, നയന എന്നിവർ പരിപാടി കോർഡിനേറ്റ് ചെയ്തു.
കേരള നിയമസഭയിൽ എങ്ങനെയാണോ ഉള്ളത് അതുപോലെയാണ് കോളേജ് ക്യാമ്പസ്സിൽ ഇരിപ്പിടം ക്രമീകരിച്ചത്. അതോടപ്പം നീണ്ട ഭരണ - പ്രതിപക്ഷ പോരിനൊടുവിലും കൂട്ടമായുള്ള ചർച്ചക്കൊടുവിലും പുതിയ വിദ്യാഭ്യാസ നയം പാസ്സാക്കുകയും ചെയ്തു.
വിദ്യാർത്ഥികൾ മുൻകൈയെടുത്ത് നടത്തിയ മോക്ക് പാർലിമെന്റ് മറ്റു വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി.പരിപാടി വീക്ഷിക്കാൻ ഓർഫനേജ് ക്യാമ്പസ്സിലെ യു പി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി
മുഖ്യമന്ത്രിയായി ദിയ ഫാത്തിമ,വിദ്യാഭ്യാസ മന്ത്രി വൈഷ്ണവി, മറ്റു വകുപ്പ് മന്ത്രിമാരായി നദ ഫെബിൻ,ഷഫ്‌ന,ജസ്‌ന മോൾ,ഫാത്തിമ ഹിബ
,തീർത്ത എ വി,ഹാജറ,അതുല്യ,ജുമാന,ഷഹാന നിലു. പ്രതിപക്ഷ പാർട്ടി പ്രതിനിധികളായി
നഹ്‌ലാ,ശംസിന, ജിഷ്ണ പ്രഭി,മെറീന,സഫ,അന്ഷിദ നസ്രീൻ,ഹഫ്‌സത്ത്,ഹിസാന നസ്രിൻ,റിനു ഫാത്തിമ എന്നിവർ പാർലിമെന്റ് നയിച്ചു
Post a Comment