Jan 29, 2024

മാലിന്യമുക്തംനവകേരളം ക്ലീൻ കൂടരഞ്ഞി, ഗ്രീൻ കൂടരഞ്ഞി


കോഴിക്കോട് :ജില്ലയിലെ മാലിന്യമുക്തംനവകേരളം പദ്ധതിയുടെ ഭാഗമായി നൂറു ശതമാനം ലക്ഷ്യം കൈവരിച്ച പഞ്ചായത്തിനുള്ള ഉപഹാരം കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന് ലഭിച്ചു . മലയോര മേഖലയിൽ നേട്ടം കൈവരിച്ച ഏക പഞ്ചായത്ത്‌ ആണ് കൂടരഞ്ഞി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജാ ശശി സർട്ടിഫിക്കറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ന് നൽകി. ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ.ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി ജമീല, വാർഡ് മെമ്പർ ബാബു മൂട്ടോളി. ഹരിത കർമ്മസേനാ ഭാരവാഹികൾ ഷാഹിന, അഖില പ്ലാൻ ക്ലാർക്ക് ഷൈലജ കെ സി എന്നിവർ പങ്കെടുത്തു.
വലിയ നേട്ടം കൈവരിക്കാൻ അക്ഷീണം പ്രവർത്തിച്ച മുഴുവൻ ഹരിത കർമ്മസേന അംഗങ്ങൾ ക്കുള്ള ആദരം മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ദിവസം നൽകും, ഇതിനായി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നത്തതായി പ്രസിഡന്റ് പറഞ്ഞു.
നമുക്ക് പങ്കാളികളാവാം, മാലിന്യമുക്ത നവകേരളത്തിനായ്, ക്ലീൻ കൂടരഞ്ഞി, ഗ്രീൻ കൂടരഞ്ഞി ❤️

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only