Feb 7, 2024

കാരശ്ശേരിയിൽ 31.43 കോടിയുടെ ബജറ്റ്; വനിതാ ക്ഷേമപദ്ധതികൾക്കും കാർഷിക മേഖലക്കും ഊന്നൽ


മുക്കം: കാരശ്ശേരി ഗ്രാമപഞ്ചാ യത്തിൽ 2024-25 വർഷത്തേക്ക് 31,43,82,543 രൂപ വരവും, 30,79,69,573 രൂപ ചെലവും, 64,12,970 രൂപ മിച്ചവും പ്രതീ ക്ഷിക്കുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അവതരിപ്പിച്ചു. കാർഷിക മേഖലയുമാ യി ബന്ധപ്പെട്ട് നെൽകൃഷി, തെങ്ങ് കൃഷി, പച്ചക്കറി കൃഷി, വാഴകൃഷി എന്നിവയുൾ പ്പെടെ കാർഷിക വികസന പ രിപാടികൾക്കായി 42.35 ലക്ഷവും വകയിരുത്തി. ക്ഷീരവികസന മേഖലയിൽ മൃഗ സംരക്ഷണം. ക്ഷീരവികസനം, കന്നു കൂട്ടി പരിപാലനം, മുട്ടക്കോഴി വളർത്തൽ തുട ങ്ങിയ പദ്ധതികൾക്കും, വനിതാ മേള സംഘടിപ്പിക്കാനുമായി 1.46 കോടി രൂപയും. തൊഴിലുറപ്പ് പദ്ധതിക്കായി 7.25 കോടി രൂപയും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ ത്തിനായി 2.44 കോടി രൂപയും വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക നിലയ ങ്ങൾ, ഗ്രൗണ്ട് നവീകരണം എന്നിവക്കായി 2.34 കോടി രൂപയും. ആരോഗ്യ മേഖലയിലും. ആയുർവേദ ഡിസ്പെൻസറി നവീകരണം. പ്രത്യേക ആരോഗ്യ പദ്ധതി. പാലിയേറ്റീവ് ഉൾപ്പെടെ മരുന്നുവാങ്ങൽ ആയുർവേദ ഹോമിയോ യൂനാനി ആശുപത്രിയിലേക്ക് മരുന്ന് വാങ്ങൽ എന്നിവക്കായി 47 ലക്ഷം രൂപയും വകിയിരുത്തി. വയോജനങ്ങൾ, ഭിന്നശേഷി ക്കാർ, അഗതികൾ, കുട്ടികൾ, എന്നീ വിഭാഗത്തിൻ്റെ ക്ഷേമ ത്തിനായി 33.77 ലക്ഷവും അം ഗനവാടി പോഷകഹാര പദ്ധതിക്കും അംഗനവാടിയുടെ പശ്ചാത്തല വികസനത്തിനും 64.70 ലക്ഷവും പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമത്തിനായു ള്ള പദ്ധതികൾക്കായി 42.89 ലക്ഷം രൂപയും മാറ്റിവച്ചു. ഭവനരഹിതർക്ക് ഭവന നിർമ്മാണത്തിന് ലൈഫ് മിഷൻ ഭവന പദ്ധതിയിലേക്ക് 6.10 കോടി രൂപയും റോഡുകൾ നടപ്പാത കൾ കലുങ്ക് എന്നിവയുടെ നിർമ്മാണത്തിനായി 60 ലക്ഷം രൂപയും, തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായി 20 ലക്ഷം രൂപയും. കുടി വെള്ള മേഖലക്കും ശുചിത്വ മാലിന്യ സംസ്ക‌രണ പദ്ധതി കൾക്കുമായി 85 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് സുനിത രാജൻ അധ്യക്ഷത വഹിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only