Feb 6, 2024

കോടതി വ്യവഹാരത്തില്‍ അധിക ഫീസ് ഈടാക്കാനുള്ളത് നീക്കം പിന്‍വലിക്കണം


സംസ്ഥാന സര്‍ക്കാറിന്‍റെ 2024-25 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള
ബഡ്ജറ്റ് നിര്‍ദ്ദേശത്തില്‍ കുടുംബ കോടതി, മജിസ്ട്രേറ്റ് കോടതി തുടങ്ങിയവയിലെ
നടപടികള്‍ക്ക് ഹരജിക്കാരില്‍ നിന്നും അധിക ഫീസ് ഈടാക്കുവാനുള്ള ബഡ്ജറ്റ്
നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് താമരശ്ശേരി ബാര്‍ അസോസിയേഷന്‍
ഐക്യകണ്ടേന പാസ്സാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചെക്ക് കേസുകളില്‍ ചെക്ക് സംഖ്യയുടെ 5% കോര്‍ട്ട് ഫീയായും, കുടുംബ കോടതി
വ്യവഹാരങ്ങളില്‍ 2 ലക്ഷം രൂപ വരെയും ഫീസ് ഈടാക്കു വാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം
നാട്ടിലെ സാധാരണക്കാര്‍, സ്ത്രീകളും കുട്ടികളും അടങ്ങുന്ന
പാശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിവരെ വളരെ ദോഷകരമായി
ബാധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ: ബെന്നി ജോസഫ്
കുറുവത്താഴ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഷിയാസ്, അഡ്വ: ഷാജന്‍,
അഡ്വ: രതീഷ്‌, അഡ്വ: നജീബ്, അഡ്വ: സി. ടി. അഹമ്മദ് കുട്ടി, അഡ്വ: ആന്‍ഡ്രൂസ്,
അഡ്വ: സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only