Feb 10, 2024

വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കൗതുകച്ചെപ്പ് തുറന്ന് 'കസർത്ത്' ; കാരശ്ശരി സ്കൂൾ വാർഷികാഘോഷം നാടിന്റെ ഉത്സവമായി


മുക്കം:

കാഴ്ചക്കാർക്ക് മുമ്പിൽ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിരുന്നൊരുക്കി കാരശ്ശേരി എച്ച്.എൻ.സി. കെ എം എയുപി സ്കൂൾ 96 ആം വാർഷികാഘോഷം 'കസർത്ത്' നാടിന്റെ ഉത്സവമായി മാറി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ.അബ്ദുറസാഖ് മാസ്റ്റർക്കുള്ള യാത്രയയപ്പ് ചടങ്ങിന് കൊഴുപ്പേകി.
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന കെ. റസാഖ് മാസ്റ്ററെ മാനേജർ ഡോ. എൻ.എം അബ്ദുൽ മജീദ് ഉപഹാരം നൽകി ആദരിച്ചു. മുക്കം എ .ഇ ഒ ദീപ്തി ചടങ്ങിൽ മുഖ്യാതിഥിയായി. .
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിവിധ ടാലെന്റ് പരീക്ഷകളിലെ വിജയി കൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ടി മധുസൂദനൻ അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വാർഡ് അംഗങ്ങളായ എടത്തിൽ ആമിന , ഷാഹിന ടീച്ചർ, മുൻ പ്രധാനാധ്യാപകൻ കെ.ജോർജ് മാത്യു, എൻ.എ.അബ്ദുസ്സലാം, പി ടി എവൈസ് പ്രസിഡണ്ട് പി.രജീഷ്, എം പി ടി എ പ്രസിഡണ്ട് സർബിന തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ കെ.അബ്ദുറസാഖ് മറുപടി പ്രസംഗം നടത്തി. 
അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശനോദ്ഘാടനം രക്ഷിതാക്കളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചു കൊണ്ട് മാനേജരും എ ഇ ഒ യും ചേർന്ന് നിർവഹിച്ചു. ടി.പി അബൂബക്കർ സ്വാഗതവും കെ.സി.അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
തുടർന്ന് അറിവും ആനന്ദവും പകർന്ന വിദ്യാർത്ഥികളുടെ കലാവിരുന്ന് ആസ്വദിക്കാൻ നാട് ഒഴുകിയെത്തി. വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറ് കണക്കിന് ആളുകൾ പരിപാടികൾ വീക്ഷിക്കാനെത്തി. 'കസർത്ത്' നോടനുബന്ധിച്ച് തയാറാക്കിയ സപ്ലിമെന്റ് ചടങ്ങിൽ വിതരണം ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only