കോടഞ്ചേരി : സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തുകളെ സാമ്പത്തികമായി ഞെരുക്കുന്നതിൽ പ്രതിഷേധിച്ചും ട്രഷറി നിയന്ത്രണത്തിലൂടെ പദ്ധതികൾ താളം തെറ്റിക്കുന്നതിൽ പ്രതിഷേധിച്ചും ലൈഫ് ഭവന പദ്ധതി അടക്കമുള്ള പദ്ധതികൾക്ക് ഫണ്ട് നൽകാത്ത നടപടിയിലും ആറുമാസമായി ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജനപ്രതിനിധികളുടെ സംഘടനയായ രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സമിതിയുടെ നേതൃത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന എൽ ഡി ഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്തിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസൻ്റ് വടക്കേമുറയുടെ അധ്യക്ഷതയിൽ ചേർന്ന ധർണയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വിഷയാവതരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല , യുഡിഎഫ് ചെയർമാൻ കെഎം പൗലോസ് ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ,മെമ്പർമാരായ ലിസി ചാക്കോ , വാസുദേവൻ ഞാറ്റു കാലായിൽ, റോസമ്മ കയത്തുങ്കൽ , സിസിലി ജേക്കബ് , ലീലാമ്മ കണ്ടത്തിൽ , ചിന്നമ്മ മാത്യു , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി , പോഷക സംഘടന ഭാരവാഹികളായ ബിജു ഓത്തിക്കൽ , കുമാരൻ കരിമ്പിൽ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രജി തമ്പി,ജോയ് മോളെകുന്നേൽ , വിൽസൺ തറപ്പിൽ , ജേക്കബ് കോട്ടുപള്ളി , ദേവസ്യ പാപ്പാടിയിൽ ജോർജുകുട്ടി കിളി വെളിവേലിക്കുടി , ബാലകൃഷ്ണൻ എന്നിവർ ധാർണയെ അതിസംബോദന ചെയ്തു സംസാരിച്ചു
Post a Comment