കൂടരഞ്ഞി: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്ന സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ജനപ്രതിനിധികൾ സംസ്ഥാനാ വ്യാപകമായി പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ ധർണ്ണ സമരത്തിൻ്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസി മുന്നിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം തടഞ്ഞുവെക്കുന്നത് അവസാനിപ്പിക്കുക, ട്രഷറിനിയന്ത്രണം അവസാനിപ്പിക്കുക, ക്ഷേമപെൻഷൻ ഉടൻ വിതരണം ചെയ്യുക, ലൈഫ് പദ്ധതിക്ക് അധിക വിഹിതം അനുവദിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ സമരം യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ മുഹമ്മദ് ദിശാൽ ഉദ്ഘാടനം ചെയ്യ്തു.
ജോണിവാളിപ്ലാക്കൽ അധ്യക്ഷം വഹിച്ചു.
മുഹമ്മദ് പാതിപറമ്പിൽ, വി.എ നസീർ ,ജോർജ് കുട്ടി കക്കാടംപൊയിൽ, ബോബി ഷിബു, എൽസമ്മ ജോർജ്, മോളി വാതല്ലൂർ, നിസാറ ബീഗം എന്നിവർ പ്രസംഗിച്ചു.
Post a Comment