കോടഞ്ചേരി : കോടഞ്ചേരി മലപുറം റോഡിൽ തെയ്യപ്പാറ അങ്ങാടിയിൽ റോഡിൽ കുഴി രൂപപ്പെട്ടു. വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഇത് ഭീഷണി ഉയർത്തുന്നു.അധികൃതർ ഇടപെട്ട് ഇത് മൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
ഇത് വഴി മലയോര ഹൈവെക്കായി പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.ടെണ്ടർ നടപടികൾ ഇത് വരെ പൂർത്തിയായിട്ടില്ല.ഈ റോഡിന്റെ നവീകരണ പ്രവർത്തികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് സമീപ വാസികളുടെ ചിരകാല അഭിലാഴം.
Post a Comment