Feb 6, 2024

കലാകൈരളിയുടെ സുവർണ മുദ്രകളുമായി തിളക്കം 2024 നാടിന്റെ ആഘോഷമായി


മുക്കം: അരലക്ഷത്തിലേറെ രൂപയുടെ എൻഡോവ്‌മെന്റുകളും വൈവിധ്യമാർന്ന കലാവിരുന്നുകളും ഒരുക്കി കക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ തിളക്കം 2024 നാടിന്റെ ഉത്സവമായി മാറി.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന സ്‌കൂളിന്റെ 66-ാമത് വാർഷികാഘോഷം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു.
അരലക്ഷത്തിലേറെ രൂപയുടെ 11 എൻഡോവ്‌മെന്റുകളുടെ സമർപ്പണവും ചടങ്ങിൽ നടന്നു. കുട്ടികളുടെ കലാവൈജ്ഞാനിക പ്രകടനങ്ങൾക്കൊപ്പം സ്‌കൂൾ മുക്കം ഉപജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ ഫുട്ബാൾ എന്ന ഫുട്ബാൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.
 സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജിത സുരേഷ്, വാർഡ് മെമ്പർ എടത്തിൽ ആമിന, മുക്കം എ.ഇ.ഒ ടി ദീപ്തി ടീച്ചർ, കുന്ദമംഗലം ബി.പി.സി മനോജ് മാസ്റ്റർ, സ്‌കൂൾ എച്ച്.എം ജാനീസ് ജോസഫ്, എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹഖീം, എം.പി.ടി.എ ചെയർപേഴ്‌സൺ കമറുന്നീസ മൂലയിൽ, സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ, ഷാക്കിർ പാലിയിൽ, മുനീർ പാറമ്മൽ സംസാരിച്ചു.
 ഉപജില്ലാ തലത്തിൽ നടന്ന അധ്യാപകർക്കുള്ള ക്വിസ് മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ സ്‌കൂളിലെ ഫിറോസ് മാസ്റ്റർക്കുള്ള ഉപഹാരം എ.ഇ.ഒ ടി ദീപ്തി ടീച്ചർ സമ്മാനിച്ചു. ലഹരിക്കെതിരേ ഫുട്ബാൾ ലോഗോ പ്രകാശനം എൻ.എ.കെ ഇൻഡസ്ട്രീസ് എം.ഡി നിസാറുദ്ദീൻ ചെറുവാടി സംഘാടകസമിതി രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജിക്കു നൽകി നിർവഹിച്ചു. സ്‌കൂൾ കുട്ടികൾക്കുള്ള പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഉപഹാര സമർപ്പണം പ്രസിഡന്റ് എടക്കണ്ടി അഹമ്മദ്കുട്ടി സ്‌കൂൾ എച്ച്.എമ്മിന് കൈമാറി.
 ചടങ്ങിൽ ഓരോ ക്ലാസിലും ഏറ്റവും മികവ് പുലർത്തിയ വിദ്യാർത്ഥിക്കുള്ള മഞ്ചറ അബു മാസ്റ്ററുടെ പേരിലുള്ള എൻഡോവ്‌മെന്റ് മഞ്ചറ അഹമ്മദ് മുനീർ വിതരണം ചെയ്തു.
 പി ഗംഗാധരൻ മാസ്റ്റ(കാരശ്ശേരി)റുടെ പേരിലുള്ള മലയാളം എൻഡോവ്‌മെന്റ് ഷുക്കൂർ മുട്ടാത്ത്, തോട്ടത്തിൽ കമ്മുണ്ണി ഹാജിയുടെ പേരിലുള്ള ഇംഗ്ലീഷ് എൻഡോവ്‌മെന്റ് തോട്ടത്തിൽ ഉമ്മർ, മുട്ടാത്ത് അബ്ദുൽഅസീസ് മൗലവിയുടെ പേരിലുള്ള അറബിക് എൻഡോവ്‌മെന്റ് മുട്ടാത്ത് അബ്ദു മാസ്റ്റർ, എടത്തിൽ ചേക്കുട്ടിയുടെ പേരിലുള്ള മാത്സ് എൻഡോവ്‌മെന്റ് സുലൈഖ എടത്തിൽ, എൽ.എസ്.എസ് ജേതാക്കൾക്കുള്ള മഞ്ചറ സാഹി-അസം മോൻ എൻഡോവ്‌മെന്റ് മഞ്ചറ മുഹമ്മദലി മാസ്റ്റർ, മികച്ച ലൈബ്രറി വായനയ്ക്കുള്ള പാറക്കൽ ആലിക്കുട്ടി എൻഡോവ്‌മെന്റ് പി അബ്ദുറഹ്മാൻ, കലാംരഗത്തെ മികവിന് തോട്ടത്തിൽ ഹുസൈൻ ഹാജി എൻഡോവ്‌മെന്റ് ലൈലാബി തോട്ടത്തിൽ, കായികരംഗത്തെ മികവിന് തോട്ടത്തിൽ മെഹബൂബ് എൻഡോവ്‌മെന്റ് കബീർ തോട്ടത്തിൽ, പ്രീ പ്രൈമറി ടോപ്പേഴ്‌സിനും 3, 4 ക്ലാസിലെ സയൻസിനുമുള്ള എം.ടി കുഞ്ഞിമോൻ എന്ന അബ്ദുറഹ്മാൻ എൻഡോവ്‌മെന്റ് എം.ടി അബ്ദുന്നാസറും വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. ഏറ്റവും മികച്ച ശുചിത്വത്തിനുള്ള ക്ലാസിനുള്ള കെ.സി.സി അബൂബക്കർ എൻഡോവ്‌മെന്റ് കെ.സി അബ്ദുസ്സമദ് മാസ്റ്ററും വിതരണം ചെയ്തു. ചടങ്ങിൽ മാധ്യമം വെളിച്ചം പദ്ധതിയുടെ പ്രകാശനം സ്‌പോൺസർ ജാസിം തോട്ടത്തിൽ സ്‌കൂൾ ലീഡർ ആയിശ മിസക്കു നൽകി നിർവഹിച്ചു.
 തിരുവമ്പാടി എം.എൽ,എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് കണ്ടോളിപ്പാറയിൽ നിർമിക്കുന്ന പുതിയ ഹൈടെക് കെട്ടിടത്തിന്റെ ആദ്യ ഘട്ട പ്രവൃത്തി ജൂണിനകം പൂർത്തായാകുമെന്നും പുതിയ പ്രീപ്രൈമറി, ഒന്നാം ക്ലാസ് പ്രവേശം പുതിയ അധ്യായന വർഷം മുതൽ പുതിയ ബ്ലോക്കിൽ ആരംഭിക്കാനാകുമെന്നും ഭാരവാഹികൾ അറിയിച്ചു. രണ്ടാംഘട്ട പദ്ധതിയുടെ എസ്റ്റിമേറ്റ് സമർപ്പണം പൂർത്തിയായെന്നും ലോകോത്തര മാതൃകയിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കുന്ന മുറയ്ക്ക് വർണ്ണക്കൂടാരം പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും ഇതിനുള്ള ഫണ്ട് ലഭ്യമായതായും അറിയിച്ചു.
 പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ മുന്നോട്ട് കുതിക്കുന്ന സ്‌കൂളിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി മാർച്ച് രണ്ടിന് ഉപജില്ലയിലെ വിവിധ സ്‌കൂളുകളെ പങ്കെടുപ്പിച്ച് ഏകദിന ഫുട്ബാൾ ടൂർണമെന്റ് അരങ്ങേറുമെന്നും ഇതിന്റെ സ്‌പോൺസർഷിപ്പ് കാര്യങ്ങളിൽ ഉടമ്പടിയായതായും അറിയിച്ചു. ഫുട്ബാൾ ടൂർണമെന്റിലെ ജേതാക്കൾക്കും റണ്ണേഴ്‌സിനുമുള്ള ട്രോഫികൾ മുക്കത്തെ കെയർ ആൻഡ് ക്യൂർ ആണ് സ്‌പോൺസർ ചെയ്തിട്ടുള്ളത്. വിന്നേഴ്‌സിന് മുക്കത്തെ കെമിയ പ്രോജക്ട് അയ്യായിരം രൂപയുടെ പ്രൈസ് മണിയും റണ്ണേഴ്‌സിന് മുക്കത്തെ ചാലിയാർ ഏജൻസീസ് 3001 രൂപയുടെ പ്രൈസ് മണിയും സമ്മാനിക്കും. കൂടാതെ മറ്റു വിവിധ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only