കോടഞ്ചേരി: ജി.യു .പി സ്കൂൾ ചെമ്പുകടവിൽ എൽ. പി, യു.പി വിഭാഗം പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കരാട്ടെ പരിശീലന ക്ലാസിൻ്റെ ഉദ്ഘാടനം ഷൈജു ജോസഫ് നിർവഹിച്ചു. എം.പി ടി .എ പ്രസിഡൻ്റ് നസീബത്ത് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
തുടർന്ന്പരിശീലക ടീന. എൽ കുട്ടികൾക്ക് ഇന്നത്തെ സമൂഹത്തിൽ അവർ നേരിടുന്ന പല പ്രശ്നങ്ങളെക്കുറിച്ചും, സ്വയം പ്രതിരോധത്തിൻ്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ച ശേഷമാണ് ക്ലാസിലേക്ക് കടന്നത്. ദിവസവും ഓരോ മണിക്കൂർ വീതമാണ് ക്ലാസിൻ്റെ സമയം.
പരിപാടിയിൽ ആൻട്രീസ ജോസ് എല്ലാവർക്കും നന്ദി പറഞ്ഞു.പ്രധാനദ്ധ്യാപകൻ സുരേഷ് തോമസിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സീനിയർ അസിസ്റ്റൻ്റ് അനീഷ് കെ എബ്രഹാം, സഹ അദ്ധ്യാപകരായ ഡെന്നി പോൾ, ഡിലൻ ജോസഫ്, ഫസ്ന എ.പി,റഹീന ടി. പി, സിന്ധു.ടി, സേതുലക്ഷ്മി.എസ്,ബിന്ദു സുബ്രമണ്ണ്യൻ, ജിസ്ന, സ്വപ്ന എൽ. ജോസഫ്, അനുശ്രീ എൻ. ടി, ബ്രുതിമോൾ, അമൃത. ബി, ശാലിനി എന്നിവർ പങ്കെടുത്തു.
Post a Comment