Feb 14, 2024

ഇൻസ്പിറോ നൈറ്റ്‌ ക്യാമ്പിന് തുടക്കമായി.


മുക്കം: മുക്കം മുസ്ലിം ഓർഫെനേജ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സ്‌ വിദ്യാർഥികൾക്കുള്ള 'വിജയോത്സവം' പദ്ധതിയുടെ ഭാഗമായി ഇൻസ്പിറോ നൈറ്റ്‌ ക്യാമ്പ് ആരംഭിച്ചു. SSLC പരീക്ഷ യുമായി ബന്ധപ്പെട്ട് പ്രയാസമേറിയ വിഷയങ്ങളിൽ ഗസ്റ്റ്‌ അദ്ധ്യാപകരെ ഉപയോഗിച്ചുള്ള തീവ്ര പരിശീലന പരിപാടിയാണ് ദശദിന രാത്രി കാല ക്ലാസുകൾ. ഉത്ഘാടന പരിപാടി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജംഷിദ് ഒളകര ഉത്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ മുഹമ്മദ്‌ സലീം എൻ കെ അധ്യക്ഷത വഹിച്ചു എ എം നിസാർ ഹസ്സൻ ഒ പി സുബൈദ പി കെ ഇസ്മായിൽ എന്നിവർ സംസാരിച്ചു. വിജയോത്സവം കൺവീനർ ടി എം സുഹാന സ്വാഗതവും ഹർഷൽ പറമ്പിൽ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only