Feb 13, 2024

ഓരോ വീട്ടിലും ഓരോ ഹെലികോപ്റ്റർ; പദ്ധതിയുമായി കാർ നിർമാതാക്കളായ മാരുതി സുസുകി,


രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വൈദ്യുത കോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ഹെലികോപ്റ്ററുകളേക്കാള്‍ ചെറുതും ഡ്രോണുകളേക്കാള്‍ വലുപ്പമുള്ളതുമായ, പൈലറ്റടക്കം മൂന്നുപേരെ വഹിക്കാന്‍ ശേഷിയുള്ള വൈദ്യുത കോപ്റ്ററുകളാണ് ലക്ഷ്യം. കെട്ടിടങ്ങളുടെമുകളില്‍ ഇറക്കാനാകും. പുതിയ മൊബിലിറ്റി സംവിധാനങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മാരുതി സുസുക്കിയുടെ ഈ നീക്കം.
2018-ല്‍ ജപ്പാനില്‍ പറക്കുന്ന കാര്‍ സങ്കല്പവുമായി തുടങ്ങിയ സ്‌കൈഡ്രൈവ് കമ്പനിയുമായി സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ സഹകരിക്കുന്നുണ്ട്. ജപ്പാനിലും അമേരിക്കയിലും വൈദ്യുത കോപ്റ്ററുകള്‍ അവതരിപ്പിക്കാനാണ് ഇരുകമ്പനികളും ധാരണയുള്ളത്. രണ്ടാം ഘട്ടത്തില്‍ ഇത്തരം ഇലക്ട്രിക് കോപ്റ്ററുകള്‍ ഇന്ത്യയിലും എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് ഇത്തരം സംവിധാനം വഴിയൊരുക്കുമെന്നാണ് മാരുതിയുടെ വിലയിരുത്തല്‍.

സുസുക്കി ഒരുക്കുന്ന ഈ സാങ്കേതികവിദ്യ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് കോപ്റ്ററുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് സഹകരിക്കുന്ന പങ്കാളികളെയും ഉപയോക്താക്കളെയും കുറിച്ച് പഠിക്കുന്നതിനായി മാരുതി സുസുക്കി ഇന്ത്യയില്‍ ഗവേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സുസുക്കി അറിയിച്ചിരിക്കുന്നത്. പരമാവധി കുറഞ്ഞ ചെലവില്‍ ഒരുക്കിയാല്‍ മാത്രമേ ഇത് വിജയകരമാകൂവെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

സാധാരണ ഹെലികോപ്റ്ററിന്റെ പകുതി പോലും ഭാരം വരില്ലെന്നതാണ് ഹെലികോപ്റ്ററും എയര്‍കോപ്റ്ററും തമ്മിലുള്ള പ്രധാന വ്യത്യാസം. 1.4 ടണ്‍ ആയിരിക്കും എയര്‍ കോപ്റ്ററിന്റെ ഭാരം. അതുകൊണ്ടുതന്നെ കെട്ടിടങ്ങളുടെ മുകളില്‍ ഇറക്കാനും, ഇവിടെ നിന്ന് പറന്നുയരാനും ഇവയ്ക്ക് സാധിക്കും. ഇലക്ട്രിക് കരുത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ഹെലികോപ്റ്ററിന്റെ പാര്‍ട്‌സുകളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകുന്നുണ്ട്. ഇത് നിര്‍മാണ ചെലവും അറ്റകുറ്റപണി കുറയ്ക്കുമെന്നുമാണ് വിലയിരുത്തുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only