Feb 8, 2024

കൊയിലാണ്ടിയില്‍ മണല്‍ എന്ന വ്യാജേനെ ഡീസല്‍ കടത്ത്; എന്‍ഫോഴ്സ്മെന്റ് പിടികൂടി


മുക്കം::കൊയിലാണ്ടിയില്‍ നിന്നും മണല്‍ എന്ന വ്യാജേനെ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന ഡീസല്‍ ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് പിടികൂടി..ഇന്നലെയാണ് സംഭവം. ടിപ്പര്‍ ലോറിയില്‍ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക തരത്തില്‍ ടാങ്ക് ഉണ്ടാക്കി അതിനു മുകളില്‍ മെറ്റല്‍ നിരത്തിയ ശേഷമാണ് ഡീസല്‍ കടത്താന്‍ ശ്രമിച്ചത്. ഡീസല്‍ വിതരണം ചെയ്യാനായി പ്രത്യേകതരം മീറ്ററും വാഹനത്തില്‍ ഘടിപ്പിച്ചിരുന്നു.


മാഹിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് KL O2 Y – 46 20 നമ്പര്‍ ടിപ്പര്‍ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന 3000 ലിറ്റര്‍ ഡീസസലാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി എന്‍ഫോഴ്‌സ്‌മെന്റ് കമ്മീഷണര്‍ വി.പി രമേശന്റ നിര്‍ദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് ഡീസല്‍ പിടികൂടിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only