ചെത്ത് തൊഴിലാളി യൂണിയൻ 51-ാം താലൂക്ക് സമ്മേളനം താമരശ്ശേരി വ്യാപാര ഭവനിൽ നടന്നു സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം ടി വിശ്വനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു
താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു താലൂക്ക് സെക്രട്ടറി സിദ്ധാർത്ഥൻ ഇ കെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം എം പ്രകാശൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു
സ്വാഗത സംഘം ചെയർമാനും സി ഐ ടി യു ഏരിയാ സെക്രട്ടറിയുമായ ടി സി വാസു സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ എൻ ബൈജു നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികളായി മാമ്പറ്റ ശ്രീധരൻ (പ്രസിഡണ്ട്) സിദ്ധാർത്ഥൻ ഇ കെ (സെക്രട്ടറി) പ്രകാശൻ എം എം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment