Feb 23, 2024

മുത്തപ്പൻപുഴ കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു


തിരുവമ്പാടി : മുത്തപ്പൻപുഴ, തേൻപാറ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി ജനങ്ങൾ ഭീതിയിൽ കർഷക കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിച്ചു


ആനക്കാംപൊയിൽ മുത്തപ്പൻപുഴ, തേൻപാറ, പ്രദേശത്ത് ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ച പ്രദേശത്ത് കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു മലയോര മേഖലയിൽ മുമ്പെങ്ങും ഇല്ലാത്ത രീതിയിലാണ് വന്യമൃഗ ശല്ല്യം രൂക്ഷമാണ് വിദ്യാർത്ഥികൾ , ഷീരകർഷകർ, റബർ ടാപ്പിങ്ങ്കാരടക്കം ജനങ്ങൾ ഭീതിയിലാണ്. ഒരു വശത്ത് കാട്ടാന മറുവശത്ത് പുലി ഈ അവസ്ഥയിലാണ് ഇവിടെ ജനങ്ങൾ. നിഷ്ക്രിയമായ വനം വകുപ്പിൻ്റെ നടപടിയെ കർഷക കോൺഗ്രസ് നേതാക്കൾ അപലപിച്ചു. വനംമന്ത്രി എ.കെ ശശീന്ദ്രൻ്റെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണമെന്നും വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും സ്ഥലം സന്ദർശിച്ച കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.സി ഹബിബ് തമ്പി ആവശ്യപ്പെട്ടു.  അല്ലാത്തപക്ഷം കർഷകരെ അണിനിരത്തി ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ: ബിജു കണ്ണന്തറ, സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ്, സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മനോജ് വാഴെപ്പറമ്പിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി, ജില്ലാ ഭാരവാഹികളായ ജിതിൻ പല്ലാട്ട്, ബാബു പട്ടരാട്ട്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സജി കൊച്ച്പ്ലാക്കൽ, സജോ പടിഞ്ഞാറെകൂറ്റ്, കബീർ സ്ഥലം സന്ദർശിച്ചു പ്രദേശവാസികളായ വസന്തകുമാരി ചെമ്പൻപറ്റ, രമണൻ പുത്തൻപുരയിൽ ഒപ്പം ഉണ്ടായിരുന്നു.

 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only