Feb 13, 2024

എൻഎസ്എസ് സ്കൂൾതല ഇൻസ്പെക്ഷൻ നടന്നു


കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ എസ് എസ് സ്കൂൾ തല ഇൻസ്പെക്ഷൻ നടന്നു.


തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്ററും കരുവൻപൊയിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ രതീഷ് ടി, വയനാട്, കൽപ്പറ്റ ക്ലസ്റ്റർ കോഡിനേറ്ററും, മേപ്പാടി സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ നസീമ വി കെ യും സ്കൂളിൽ എത്തിച്ചേരുകയും വോളന്റീയേർസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

വോളണ്ടിയേഴ്സിന്റെ മികവാർന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും എൻഎസ്എസിന്റെ ലക്ഷ്യങ്ങളെ നെഞ്ചോട് ചേർത്ത് മുന്നോട്ടുപോകണമെന്നും ഇൻസ്പെക്ഷൻ ടീം അംഗങ്ങൾ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.

എൻഎസ്എസിന്റെ തനതിടം, മില്ലറ്റ് കൃഷി, സ്നേഹാരാമം, സാമൂഹ്യ പ്രവർത്തനങ്ങൾ, ഫോട്ടോ ആൽബം, ബ്ലഡ് ബാങ്ക് ഡയറക്ടറി, വീഡിയ റിപ്പോർട്ട്‌ അവതരണം, ലൈഫ് ബുക്ക്‌, വിവിധ രജിസ്റ്ററുകൾ, ഇൻഫോ വാൾ, ഹെൽത്ത്‌ കോർണർ, മനോഹരമായ പരിപാലിക്കുന്ന സ്കൂൾ ക്യാമ്പസ്, എന്നിവയെല്ലാം സംഘം വിലയിരുത്തി.

 സീനിയർ വോളണ്ടിയേഴ്സായ ക്രിസ്റ്റീന ജിജി, അൻസിറ്റ പീറ്റർ അവതരിപ്പിച്ച വീഡിയോ പ്രസന്റേഷൻ ഏറെ അഭിനന്ദനങ്ങൾക്ക് ഇടയാക്കി.

 പ്രോഗ്രാം ഓഫീസർ സ്മിത കെ, സിസ്റ്റർ സുധർമ എസ്ഐ സി, വോളണ്ടിയർ ലീഡേഴ്സ്, അധ്യാപകർ അനധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only