Feb 23, 2024

കർഷകർക്കൊരു 'മെഡിക്കൽ ഷോപ്പ്'


മുക്കം:
മുക്കം നഗരസഭ കൃഷിഭവൻ 2023-24 ജനാകീയസൂത്രണ പദ്ധതിയുടെ ഭാഗമായി ഉൾപെടുത്തിയ 'പ്ലാന്റ് ഹെൽത്ത് ക്ലിനിക് എന്ന പദ്ധതിയുടെ ഉദ്ഘാടനം ബഹു : മുക്കം നഗരസഭ ചെയർമാൻ ശ്രീ. പി ടി ബാബു അവർകൾ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി റുബീന അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടിൻസി,
കൗൺസിലർമാരായ വേണു കല്ലുരുട്ടി, ബിന്നി മനോജ്‌,വസന്തകുമാരി, കൃഷി ഉദ്യോഗസ്ഥരായ സതി, ദിവ്യ, കർമസേന സൂപ്പർവൈസർ ശ്രീഷ്‌ന, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
വിളകളുടെ രോഗ കീട, പോഷക സംബന്ധമായ കർഷകരുടെ പ്രശ്നങ്ങൾക്ക് കൃഷിഭവനിൽ പരിഹാരമുണ്ട് എന്ന ഒരു പൊതുബോധം സൃഷ്ടിക്കാനും ക്ലിനിക്ക് സഹായകമാകും. 2023-24 വർഷത്തെ മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി  ജൈവ രാസ കീടരോഗ നിയന്ത്രണോപാധികൾ ലഭ്യമാക്കുന്നതിനോടൊപ്പം 
കുമിൾനാശിനികൾ , സൂക്ഷ്മ മൂലകങ്ങൾ എന്നിവ സൗജന്യമായി നൽകുക എന്നതാണ് നമ്മുടെ ഉദ്ദേശം. രോഗകീടബാധകളുടെ തുടക്കത്തിൽ ജൈവ ഉല്പന്നങ്ങളും ദുരുപയോഗം ചെയ്യപ്പെടാത്ത രീതിയിൽ കുറഞ്ഞ അളവിൽ കീട /കുമിൾ നാശിനികളും നൽകുന്നതാണ്.
എല്ലാ പ്രവൃത്തി ദിവസവും 10 മണി മുതൽ 5 മണി വരെ ക്ലിനിക്കും പ്രവർത്തിക്കുന്നതാണ് .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only