കൂടരഞ്ഞി : കൂടരഞ്ഞിയിൽ ഇന്നലെ തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ധനസഹായമായി 10000 രൂപ വീതം നൽകാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടിയ കൂടരഞ്ഞി ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ നേതൃത്വത്തിൽ പട്ടി പിടുത്തം തുടങ്ങിയത് ഏറെ ആശ്വാസം നൽകുന്നു. ജനങ്ങളുടെ കൂടെനിന്ന് അതിനൊരു പരിഹാരം ആകുന്നതുവരെ പ്രയത്നിക്കുകയും കടിയേറ്റ എല്ലാവർക്കും അടിയന്തിര ചികിത്സാ സഹായം കൊടുക്കുവാനും തീരുമാനമെടുത്ത പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിനു കൂടരഞ്ഞി NKSന്യൂസിന്റെ അഭിനന്ദനങ്ങൾ
Post a Comment