Feb 28, 2024

കൂടരഞ്ഞിയിൽ നിരവധി ആളുകളെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരികരിച്ചു


കൂടരഞ്ഞി : ഇന്നലെ കൂടരഞ്ഞിയിൽ നിരവധി ആളുകളെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരികരിച്ചു ഇന്നലെ രാവിലെയാണ് കൂടരഞ്ഞി അങ്ങാടി പരിസരത്ത് തെരുവുനായ ആക്രമത്തിൽ ഏഴോളം പേർക്ക് കടിയേറ്റത്. പിന്നീട് നായ ചാകുകയും പേയുടെ ലക്ഷണങ്ങൾ സംശയിച്ചതിനെ തുടർന്ന് ജഡം പൂക്കോട് വെറ്ററിനറി കോളേജിൽ എത്തിച്ച് നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.


നായയുടെ കടിയേറ്റ ആളുകൾ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശ പ്രകാരം ഭയപെടാതെ കൃത്യമായ ചികിത്സയും പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കണമെന്നും വളർത്തു മൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടങ്കിൽ വിശദ വിവരങ്ങൾ കൂമ്പാറ വെറ്ററിനറി സർജജൻ ഡോ.ദിജേഷ് ഉണ്ണികൃഷ്ണൻ 9745434865

കക്കാടംപൊയിൽ വെറ്ററിനറി സർജജൻ ഡോ: അഞ്ജലി 8943536998

ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ജസ്വിൻ തോമസ് 7306163500

എന്നിവരെ അറിയിക്കണമെന്നും കൂമ്പാറ വെറ്ററിനറി സർജജൻ ഡോ.ദിജേഷ് ഉണ്ണികൃഷ്ണൻ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only