കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഫാം ടൂറിസം കർഷകനായ ശ്രീ. ആന്റണി വാളിപ്ലാക്കലിന്റെ സ്ഥലത്ത് അദ്ദേഹം സ്വന്തമായി ഉത്പാദിപ്പിച്ച പച്ചക്കറി കൃഷി വിളവെടുപ്പ് ബഹുമാനപ്പെട്ട കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആദർശ് ജോസഫ് അവർകൾ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ജെറീന റോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മേരി തങ്കച്ചൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ പഞ്ചായത്ത് അംഗങ്ങളായ ശ്രീ ബാബു മൂട്ടോളി, ശ്രീ ജോണി വാളി പിലാക്കൽ, ശ്രീമതി മോളി തോമസ്, ശ്രീമതി റോസിലി ജോസ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, FPO ഭാരവാഹികൾ എന്നിവർ സംസാരിച്ചു. മണ്ണിനോടും കൃഷിയോടുമുള്ള കർഷകന്റെ അടങ്ങാത്ത സ്നേഹത്തിന് ഉദാഹരണമാണ് തങ്കച്ചൻ ചേട്ടന്റെ ഈ കൃഷി സ്ഥലം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കേവലം ലാഭേച്ച മാത്രമല്ല ഓരോ കാർഷിക ഉത്പന്നവും വളർന്നുവരുന്നതും ഫലം ചൂടുന്നതും കാണുമ്പോഴുള്ള മാനസിക സംതൃപ്തിയാണ് പരമ്പരാഗത കർഷകരെ ഇപ്പോഴും കൃഷിയിൽ പിടിച്ചുനിർത്തുന്നത് എന്ന്FPO ഡയറക്ടർ ശ്രീ ജോസ് പുലക്കുടി ആശംസ പ്രസംഗത്തിൽ പറഞ്ഞു. നാലാം വാർഡിലെFIG യോഗവും ഷെയർ സമാഹരണവും ഇതിനോട് അനുബന്ധിച്ച് നടത്തുകയും കർഷകരുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കുകയും ചെയ്തു. വിളവെടുപ്പ് ഉത്സവത്തിന് എത്തിച്ചേർന്ന എല്ലാവർക്കും ശ്രീ ആന്റണി വാളിപ്ലാക്കൽ നന്ദി പ്രകാശിപ്പിച്ചു
Post a Comment