കോടഞ്ചേരി: കർഷകരുടെ വീടുകളിലേക്ക് പാഞ്ഞു കയറി നിരപരാധികളായ മനുഷ്യരെ കാട്ടുമൃഗങ്ങൾ കൊന്നൊടുക്കുന സ്ഥിതി തുടരുമ്പോൾ അവയെ വെടിവെച്ച് കൊന്ന് മനുഷ്യജീവനകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമം അടിയന്തരമായി നടപ്പിലാക്കമെന്ന് കേരള കർഷക അതിജീവന സംയുക്ത സമിതി,( KKASS, കാസ്) കോടഞ്ചേരി മേഖല ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ ഏക ആശ്രയമായവരുടെ ജീവന്റെ വിലയായി സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക കർഷക സമൂഹത്തെ അപമാനിക്കുന്നതാണെന്നും, ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക 50 ലക്ഷം ആയി ഉയർത്തണമെന്നും, കുടുംബത്തിലെ അർഹതപ്പെട്ട ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും,കർഷകർ കൊല്ലപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാത്ത വനംമന്ത്രി കർഷക സമൂഹത്തെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും, ധാർമികത ഉയർത്തിപ്പിടിച്ച് മന്ത്രി രാജിവച്ച് കർഷക സമൂഹത്തോട് മാപ്പ് പറയണമെന്നും സംയുക്ത സമിതി ആവശ്യപ്പെട്ടു
കേരള കർഷക അതിജീവന സംയുക്ത സമിതി കോടഞ്ചേരി മേഖലാ ചെയർമാൻ ടെന്നീസൺ ചാത്തംകണ്ടം,മേഖലാ വൈസ് ചെയർമാൻ ലൈജു അരീപ്പറമ്പിൽ, ജോയ്ന്റ് കൺവീനർ ജോസഫ് ആലവേലിയിൽ, ഷിജി ജേക്കബ് അവനൂർ, ജോൺ പി വി പ്ലാമ്പറമ്പിൽ,അഗസ്റ്റിൻ മഠത്തിൽ,സാബു മനയിൽ, ഷാജി കിഴക്കുംകരയിൽ, ഷാജി പേണ്ടാനത്ത്, ഷിന്റോ കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
എന്ന്..
കേരള കർഷക അതിജീവന സംയുക്ത സമിതി കോടഞ്ചേരി മേഖലാ ചെയർമാൻ.
ടെന്നീസൺ..+91 94472 22947
Post a Comment