മുക്കത്തെ രാഷ്ട്രീയ - സാംസ്കാരിക - വ്യാപാരി രംഗത്തെ പ്രമുഖനായിരുന്ന വദൂദ് റഹ്മാൻ്റെ പത്താം ചരമ ദിനത്തിൽ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ അനുസ്മരിച്ചു . വദൂദിൻ്റെ അതിരുകളില്ലാത്ത സൗഹൃദത്തെ കുറിച്ചും ദീർഘ കാലത്തെ പൊതു രംഗത്തെ സാന്നിധ്യങ്ങളെ കുറിച്ചും മറ്റും സംസാരിച്ചവർ ഓർമ്മകൾ പങ്കുവെച്ചു.
വദൂദിൻ്റെ നിത്യ സ്മരണ നില നിർത്താനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിനും തീരുമാനിച്ചു.
മുക്കം പാലത്തിന് സമീപം മുളങ്കാട്ടിലെ SK കേന്ദ്രത്തിന് സമീപം നടന്ന അനുസ്മരണ ചടങ്ങിൽ സലാം കാലമൂല അധ്യക്ഷനായി. എൻ. അബ്ദുൽ സത്താർ , എൻ.എം.ഹാഷിർ , ജി.അബ്ദുൽ അക്ബർ , സുബൈർ അത്തൂളി , സലീം മാസ്റ്റർ വലിയ പറമ്പ് , ഡോ.മുജീബ് റഹ്മാൻ , കെ.പുരുഷോത്തമൻ , മലിക് നാലകത്ത് , അബ്ദു തരിപ്പയിൽ , ചാലൂളി അബൂബക്കർ , എൻ.അഹമ്മദ് കുട്ടി മാസ്റ്റർ , ടി.പി.അബ്ദുൽ അസീസ് , ഉസ്സൻ ഗ്രീൻ ഗാർഡൻ , സലാം മണ്ണഞ്ചേരി , ഒ.സി.മുഹമ്മദ് മാസ്റ്റർ , എം.ടി.ഖാദർ മാസ്റ്റർ , വിജയൻ , കരീം വെളുത്തേടത്ത് , കെ.രാഘവൻ മാസ്റ്റർ , ഷാഫി കോട്ടയിൽ , മുസ്ഥഫ അത്തൂളി , സുബ്രൻ ഓട മണ്ണിൽ , ബൈജു ചിത്രപ്പുര , ഉണ്ണി ഫോമ , താവളം മുസ്ഥഫ എന്നിവർ സംസാരിച്ചു
Post a Comment