ലോകത്ത് നിന്നും പോളിയോ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന് വേണ്ടി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 1995 മുതൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നടപ്പിലാക്കി വരുന്നു അഞ്ചുവയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും ഒരേ ദിവസം പോളിയോ രോഗത്തിനെതിരെയായി തുള്ളി മരുന്ന് നൽകി രോഗ സംക്രമണം ക്രമണം തടയുകയാണ് ഈ പരിപാടിയിലൂടെ ചെയ്യുന്നത്. ഇന്ത്യയിൽ 2011 നു ശേഷം പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഇപ്പോഴും പോളിയോ രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രോഗവ്യാപന സാധ്യതയുള്ളതിനാൽ പരിപാടി തുടരേണ്ടത് അനിവാര്യമാണ് അതുകൊണ്ട് അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളി മരുന്ന് നൽകേണ്ടതാണ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുമാരനല്ലൂർ സാംസ്കാരിക നിലയത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര പോളിയോ തുള്ളി മരുന്ന് നൽകി ഉദ്ഘാടനം ചെയ്തു ആശാ വർക്കർ കെ ലളിത, അംഗനവാടി ടീച്ചർ കെപി ബിന്ദു എന്നിവർ സംബന്ധിച്ചു
Post a Comment