Mar 3, 2024

അംഗൻജ്യോതി- അംഗനവാടികൾക്ക് ഇൻഡക്ഷൻ കുക്കർ വിതരണം ചെയ്തു.


കൂടരഞ്ഞി : കേരളം 2050 ൽ നെറ്റ് സീറോ ലക്ഷ്യം നേടാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കേരളം മിഷൻ - നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ- പദ്ധതി ഏറ്റെടുത്ത് എനർജി മാനേജ്മെന്റ് സെന്ററുമായി ചേർന്ന് അംഗൻജ്യോതി പദ്ധതി വഴി എല്ലാ അംഗനവാടികൾക്കും ഊർജ്ജ കാര്യക്ഷമത ഉപകരണം വിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. കാർബൺ ബഹിർഗമനം ഇല്ലാത്ത പാചകം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുഘ്യഥിതി ആയി പങ്കെടുത്ത നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ പ്രസാദ് ടി പി പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീജ മോൾ കെ. ആർ. ആശംസകൾ അറിയിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെറീന റോയി, സീന ബിജു, സുരേഷ് ബാബു മൂട്ടോളിഎന്നിവരും അസിസ്റ്റന്റ് സെക്രട്ടറി സീമ, അംഗനവാടി ജീവനക്കാരും സിഡിഎസ് അംഗങ്ങളും ,ഹരിത കർമ്മസേന പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only