തോട്ടുമുക്കം : തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി പഠനോത്സവം സംഘടിപ്പിച്ചു. PTA പ്രസിഡണ്ട് അബ്ദുൽ ജബ്ബാറിന്റെ ആധ്യക്ഷതയിൽ . കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. മാവുർ ബി പി സി ശ്രീ ജോസഫ് തോമസ് മുഖ്യാതിഥി ആയിരുന്നു.
എം പി ടി എ പ്രസിഡന്റ് ജിഷ,പി ടി എ വൈസ് പ്രസിഡന്റ് നിശീഥിനി എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റർ ശ്രീജിത്ത് ആർ സ്വാഗതവും പ്രോഗ്രാം കൺവീനർ സന്ദീപ് ഗോപാൽ നന്ദിയും പറഞ്ഞു.മേന്മ പദ്ധതിയുടെ ഭാഗമായി ആറാം ക്ലാസ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗണിത വർക്ക് ബുക്കിന്റെയും ഗണിത നിഘണ്ടുവിന്റെയും പ്രകാശനം ബി പി സി ശ്രീ. ജോസഫ് തോമസ് നിർവഹിച്ചു.
കുട്ടികൾ വിവിധ തരത്തിലുള്ള പരിപാടികളും പഠന പ്രവർത്തന സ്റ്റാളുകളും ഒരുക്കി. പി ടി എ, എം പി ടി എ എസ് എം സി പ്രതിനിധികളും മാതാപിതാക്കളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു
Post a Comment