മുക്കം∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയോരത്ത് പ്രതിഷേധം തുടരുന്നു. നൈറ്റ് മാർച്ചുകളും സംസ്ഥാന പാത ഉപരോധവും നടന്നു. കാരശ്ശേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനത്തിന് കെ.കോയ, സമാൻ ചാലൂളി, യൂനുസ് പുത്തലത്ത്, ഇ.പി.ബാബു, പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, പി.എം.സുബൈർ ബാബു, സലാം തേക്കുംകുറ്റി, പി.പി.ശിഹാബ്, പി.പ്രേമദാസൻ, എന്നിവർ നേതൃത്വം നൽകി.
മുക്കം ∙പൗരത്വ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടികാട്ടി മുക്കം നഗരസഭ ഇടതു മുന്നണി കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ ആധ്യക്ഷ്യം വഹിച്ചു. വി.കെ.വിനോദ്, ഇളമന ഹരിദാസ്, കെ.ടി.ശ്രീധരൻ, പി.ഗവാസ്, ജോണി ഇടശ്ശേരി, പ്രജിത പ്രദീപ്, ഗോൾഡൻ ബഷീർ എന്നിവർ പ്രസംഗിച്ചു.
മുക്കം∙ വെൽഫയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കത്ത് നൈറ്റ് മാർച്ച് നടത്തി സംസ്ഥാന പാത ഉപരോധിച്ചു. ശംസുദ്ദീൻ ചെറുവാടി, സാലിഹ് കൊടപ്പന, ഇ.കെ.കെ.ബാവ, നഗരസഭ കൗൺസിലർ എ.അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.
കൊടുവള്ളി∙ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയ കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം കെ.ബാബു ഉദ്ഘാടനം ചെയ്തു. എ.കെ.സി.മുഹമ്മദ് ഫൈസി, ഒ.പി.റഷീദ് എന്നിവർ പ്രസംഗിച്ചു. റാലിക്ക് വയോളി മുഹമ്മദ്, സി.പി.നാസർ കോയ തങ്ങൾ, ഒ.പി.ഐ.കോയ, സലീം അണ്ടോണ, വി.രവീന്ദ്രൻ, വേളാട്ട് മുഹമ്മദ്, അബ്ദുല്ല മാത്തോലത്ത്, കെ.ഹുസൈൻ, കെ.ഷറഫുദ്ദീൻ, കാരാട്ട് ഫൈസൽ എന്നിവർ നേതൃത്വം നൽകി.
കൂടരഞ്ഞി ∙ പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ.കാസിം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ജോണി പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു.
സിബു തോട്ടത്തിൽ, വി.എ.നസീർ, മുഹമ്മദ് പതിപറമ്പിൽ, എൻ.ഐ.അബ്ദുൽ ജബ്ബാർ, റഷീദ് മൗലവി, ജോർജ്കുട്ടി കക്കാടംപൊയിൽ, ജോണി വാളിപ്ലാക്കൽ, ഷിയാസ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി∙ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ നിയമത്തിന് എതിരെ എൽഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. ജോർജ്കുട്ടി വിളക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഷിജി ആന്റണി, മാത്യു ചെമ്പോട്ടിക്കൽ, പി.പി.ജോയി, ജയേഷ് ചാക്കോ, കെ.ജെ.സിബി, പി.ജി.സാബു, സണ്ണി കാരിക്കൊമ്പിൽ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി∙ പൗരത്വ നിയമം നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിന് എതിരെ യുഡിഎഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ.എം.പൗലോസ് ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കെ.എം.ബഷീർ, വിൻസെന്റ് വടക്കേമുറിയിൽ, ജെയ്സൺ മേനാക്കുഴി, അബൂബക്കർ മൗലവി, ജോസ് പെരുമ്പള്ളി, ജോസ് പൈക, സേവ്യർ കുന്നത്തേട്ട്, അബ്ദുൽ കഹാർ തുടങ്ങിയവർ പ്രസംഗിച്ചു
Post a Comment