കോടഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ മുതൽ മുടക്കിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ നെല്ലിപ്പോയിൽ നാരങ്ങാത്തോട് റോഡിൻറെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു
എട്ടാം വാർഡ് മെമ്പർ റോസമ്മ കൈത്തിങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ വാർഡ് മെമ്പർ സൂസൻ കേഴപ്ലാക്കൽ , ലീലാമ്മ കണ്ടത്തിൽ , ലിസി ചാക്കോ , വാസുദേവൻ ഞാറ്റുകാലായിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻറണി നീർ വേലി , ബിജു ഓത്തിക്കൽ, വിൽസൺ തറപ്പേൽ , ബേബി കളപ്പുര, രാജു ചെത്തിപ്പുഴ, ബാബു പുളിക്കൽ , സണ്ണി മനയിൽ , മോൻസി പാണ്ടിയാല , ജിനോ ചെത്തിപ്പുഴ , ജോസ് നീർവ്വേലി മറ്റു പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
Post a Comment