വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാമുന്നണി അധികാരത്തിൽ വരണമെന്നും കോൺഗ്രസിന് മാത്രമേ ഇന്ത്യയുടെ മതേതര ഭാവം കാത്തുസൂക്ഷിക്കാൻ സാധ്യമാകൂ എന്നും ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തൻസീം 2K24
മുസ്ലിം ലീഗ് നേതൃ കുടുംബ സംഗമം താഴെകൂടരഞ്ഞി ദാറുൽ ഉലൂം എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതേതര ഭാവം കാത്തുസൂക്ഷിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ശ്രമങ്ങളെ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും കേരളത്തിലെ മുഴുവൻ യു ഡി എഫ് സ്ഥാനാർത്ഥികളും മുസ്ലിംലീഗിന്റെ സ്ഥാനാർത്ഥികൾ തന്നെയാണെന്നും അവരുടെ വിജയത്തിനു വേണ്ടി പ്രവർത്തനവും പ്രാർത്ഥനയും ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
*മുസ്ലിം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് എൻ ഐ അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു.*
*നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സി കെ കാസിം മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പിജി മുഹമ്മദ്, ജില്ലാ ലീഗ് സെക്രട്ടറി സിപി അസീസ് മാസ്റ്റർ, ഫാത്തിമ തഹലീയ, നാസർ ഫൈസി കൂടത്തായി എന്നിവ മുഖ്യാതിഥികൾ ആയിരുന്നു* യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻറ് *വി പി എ ജലീൽ,വി എ നസീർ, കരീം ഇല്ലിക്കൽ, നൂറുദ്ദീൻ കളപ്പുര, അബ്ദുൽ റഷീദ് നൈനു കുന്നേൽ, ഷമീന കാട്ടിലക്കണ്ടി, ജുമൈല ഷാജി, സലീം പാലയം പറമ്പിൽ, ജലീൽ പാലയം പറമ്പിൽ, സൽസാൽ ചെറിയേടത്ത്, ഖലീൽ യാസീൻ കൂമ്പാറ, ഇല്യാസ് മൗലവി പുത്തൻവീട്ടിൽ, ബഷീർ ചെറുവറ്റപൊയിൽഉനൈസ് കുന്നുംപുറത്ത്, ഷാജി തെക്കഞ്ചേരി എന്നിവർ സംസാരിച്ചു.അബ്ദുൽ റഷീദ് അൽഖാസിമി സ്വാഗതവും ഷിയാസ് ഇല്ലിക്കൽ നന്ദിയും പറഞ്ഞു*.
മുജീബ് കാട്ടില കണ്ടി, ആയിഷ ഷിയാസ്, ശിഹാബുദ്ദീൻ കോപ്പിലാക്കൽ, യൂസഫ് കണിയാംപറമ്പിൽ, നാസർ പുത്തൻവീട്ടിൽ, റഷീദ് അടുക്കത്തിൽ, ഷാജി വേളങ്ങാട്ട്, ഷംസുദ്ദീൻ കോഴിക്കരു വീട്ടിൽ, ബഷീർ പാലയിൽ, സാദിഖ് തവളേങ്ങൽ, ടി കെ അബൂ ഹാജി എന്നിവർ നേതൃത്വം നൽകി. മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പാർട്ടി പ്രവർത്തകരായിരുന്ന മുതിർന്ന പൗരന്മാരെ ആദരിച്ചു.
Post a Comment