Mar 10, 2024

സൗദിയിൽ മാസം കണ്ടു, തിങ്കളാഴ്ച റമദാൻ വ്രതാരംഭം


റിയാദ്- മാസപ്പിറവി ദൃശ്യമായതിന്റെ അിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷക സമിതികൾ അറിയിച്ചു. ഇത് സംബന്ധിച്ച് സൗദി സുപ്രീം കോടതിയും റോയൽ കോർട്ടും ഔദ്യോഗികമായി ഉടൻ തന്നെ അറിയക്കും.

റിയാദിലെ തുമൈർ, സുദൈർ എന്നിവടങ്ങളിലാണ് മാസപ്പിറവി കണ്ടത്. ഒരു മണിക്കൂർ മുമ്പ് വരെ കാലവസ്ഥ പ്രതികൂലമായിരുന്നു. നിരീക്ഷിക്കുന്ന സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. ഇതിന് ശമനമുണ്ടായതോടെയാണ് മാസപ്പിറവി ദൃശ്യമായത്.

പത്ത് സ്ഥലങ്ങളിലാണ് മാസപ്പിറവി സമിതികൾ നിലയുറപ്പിച്ചിരുന്നത്. ഇന്ന് 12 മണിക്ക് തന്നെ ചന്ദ്രൻ ഉദിച്ചിരുന്നുവെന്നും സൗദിയുടെ മധ്യപ്രവിശ്യകളിൽ സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി ദൃശ്യമാകുമെന്നും മാസപ്പിറവി നിരീക്ഷകനും ഗോളശാസ്ത്രജ്ഞനുമായ മുഹമ്മദ് അൽസഖഫി നേരത്തെ അറിയിച്ചിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only