കോഴിക്കോട് : കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പാലാട്ടിയിൽ ഏബ്രഹം ആണ് മരിച്ചത്. 70 വയസായിരുന്നു. കക്കയം ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കക്കയം ഡാം സൈറ്റ് റോഡില്‍ കൃഷിയിടത്തില്‍ വച്ചാണ് കാട്ടുപോത്ത് കുത്തിയത്.
കക്ഷത്തില്‍ ആഴത്തില്‍ കൊമ്പ് ഇറങ്ങി. ഗുരുതരാവസ്ഥയിലായ അബ്രാഹത്തിനെ നാട്ടുകാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Post a Comment