Mar 5, 2024

ZENESTA-2K24 കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂളിൻറെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും


കോടഞ്ചേരി :
ZENESTA-2K24

കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂളിൻറെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 2024 മാർച്ച് 5 ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. സ്കൂൾ മാനേജർ റവ ഫാദർ കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അലക്സ് തോമസ് ഉദ്ഘാടനം നിർവഹിക്കുന്നു. റവ ഫാദർ ജോസഫ് വർഗീസ് പാലക്കാട്ട് (കോർപ്പറേറ്റ് മാനേജർ) മുഖ്യപ്രഭാഷണം നടത്തുന്നു. വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, താമരശ്ശേരി AEO സതീഷ് കുമാർ ,കോടഞ്ചേരി ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ വിൽസൺ ജോർജ്, കോടഞ്ചേരി ഹൈസ്കൂൾ എച്ച് എം വിജോയ് തോമസ്, കോടഞ്ചേരി എൽപി സ്കൂൾ എച്ച് എം ജീമോൾ കെ,പിടിഎ പ്രസിഡൻറ് സിബി തൂങ്കുഴി ,സ്കൂൾ ലീഡർ ആദികേശവ് വി ആർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുന്നു. വാർഷികാഘോഷത്തിലേക്കും യാത്രയയപ്പ് സമ്മേളനത്തിലേക്കും തുടർന്ന് നടക്കുന്ന കലാ സന്ധ്യയിലേക്കും ഏവരുടെയും മഹനീയമായ സാന്നിധ്യം സ്നേഹപൂർവ്വം ക്ഷണിക്കുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only