Mar 26, 2024

കക്കയത്ത് കർഷകനെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല.


കൂരാച്ചുണ്ട്:

ദൗത്യസംഘം മടങ്ങി...

ഈ മാസം അഞ്ചിന് കക്കയം ഫോറസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന കർഷക സംഘടനകളുടെ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമരത്തിൽ പങ്കാളിയായ
മുപ്പതോളം പൊതുജനങ്ങൾക്ക് എതിരെ '
പെരുവണ്ണാംമൂഴി വനം വകുപ്പ് റെയിജ് ഓഫിസറുടെ പരാതിയിൽ കേസ് എടുത്ത് കൂരാച്ചുണ്ട് പോലിസ്.

കടുവ ഭീതിയിൽ കക്കയം - കരിയാത്തുംപാറ പ്രദേശവാസികൾ

 ഈ മാസം 5-ന് കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരു കർഷകൻ മരിച്ചിട്ടും കൃത്യമായ നടപടികൾ സ്വീകരിക്കാതെ അലംഭാവം തുടരുന്നു വനംവകുപ്പ്.കർഷകൻ മരിച്ചിട്ട് 21 ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തെ കൊന്ന കാട്ടുപോത്തിനെ പിടിക്കാൻ കഴിയാത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൃത്യനിർവഹണത്തിൽ വന്ന വീഴ്ച്ച ചൂണ്ടി കാണിച്ച് അവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിവിധ കർഷക സംഘടന നേതാക്കൾ ആവിശ്യപ്പെട്ടു...

വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുമ്പോൾ പൊതുജനങ്ങളെ ആക്രമിക്കുമ്പോൾ നടപടിയെടുക്കാതെ നോക്കിയിരിക്കുന്ന വനം വകുപ്പ് എന്തിനാണ്?


കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഉടനീളം വലിയതോതിലാണ് വന്യമൃഗാക്രമണം ഉണ്ടാകുന്നത് എന്നാൽ കൃത്യമായ നടപടി വനംവകുപ്പിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാക്കുന്നില്ല.

വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന, പരിക്ക് പറ്റുന്നവരുടെ കുടുംബത്തിന് സർക്കാർ പ്രക്യാപിക്കുന്ന നഷ്ട്ടപരിഹാരം കൃത്യമായി കിട്ടുന്നില്ല..

2021-ൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട ആലക്കുന്നത്ത് റഷീദിൻ്റെ കുടുംബത്തിന് സർക്കാർ പ്രക്യാപിച്ച അഞ്ച് ലക്ഷം രൂപ ഇതുവരെയും കുടുംബത്തിന് ലഭിച്ചിട്ടില്ല...

വന്യമൃഗാക്രമണം ഉണ്ടാകുമ്പോൾ
പൊതുജനത്തോട് സൗമ്യമല്ലാത്ത പെരുമാറ്റവും ചില വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്.. അതിൻ്റെ ഉദാഹരണമാണ് കക്കയത്ത് കർഷകനെ കാട്ടു പോത്ത് കുത്തിക്കൊന്നതിൽ പ്രതിഷേധിച്ച ജനങ്ങൾക്കെതിരെ കേസ് കൊടുത്ത വനം വകുപ്പിൻ്റെ നടപടി.


ആനയെ വേണം, കടുവയെ വേണം, പന്നിയെ വേണം, കാട്ടുപോത്തിനെ വേണം. പക്ഷേ ജനങ്ങളെ വേണ്ട എന്ന വനം വകുപ്പിൻ്റെ നിലപാട് മാറ്റാത്ത കാലത്തോളം ഈ നാട്ടിൽ ഇനിയും വന്യമൃഗാക്രമണത്തിൽ കർഷകർ മരിച്ചു വീണേക്കാം, കൃഷിഭൂമികൾ ആക്രമിക്കപ്പെട്ടേക്കാം.


Report by
Josbin kuriakose

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only