Mar 26, 2024

റോഡിന്റെ ഇരുഭാഗത്തും രൂപപ്പെട്ട കിടങ്ങുകൾ നികത്തണമെന്ന് വ്യാപാരികൾ


കോടഞ്ചേരി:അഗസ്ത്യാമുഴി കൈതപ്പോയിൽ റോഡിൽ കോടഞ്ചേരി അങ്ങാടിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുൻഭാഗത്ത് മൂന്നുമാസം മുമ്പ് പണികൾ ആരംഭിച്ച് പൂർത്തീകരിക്കാത്തതിനാൽ  ഒരു മാസത്തോളം  വ്യാപാരികൾ പൊടി ശല്യത്താൽ പൊറുതിമുട്ടിയിരുന്നു. ഏഴു മീറ്റർ വീതിയുണ്ടായിരുന്ന റോഡ് അഞ്ചര മീറ്ററിൽ ടാറിങ് പൂർത്തിയാക്കിയെങ്കിലും റോഡിന്റെ ഇരുഭാഗത്തും രൂപപ്പെട്ട കിടങ്ങുകൾ നികത്താത്തതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും, സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിനും വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. കരാറുകാർ റോഡിന്റെ ഇരുഭാഗത്തുമുള്ള  കിടങ്ങുകൾ വേണ്ട രീതിയിൽ പണിപൂർത്തിയാക്കി റോഡ് ഒരേ ലെവലിൽ ആക്കി പണി പൂർത്തീകരിക്കണം  എന്നാണ് പ്രദേശത്തെ വ്യാപാരികളുടെ ആവശ്യം.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only