Mar 19, 2024

ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കോടഞ്ചേരി:പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി കൊടുവള്ളി അഡിഷണൽ ICDS പ്രൊജക്ടും കോടഞ്ചേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി പാത്തിപാറ അങ്കണവാടിയിൽ വച്ച് ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. Dr. ബിന്ദു E K കുട്ടികളെയും അമ്മമാരെയും ഗർഭിണികളെയുംആരോഗ്യ പരിശോധന നടത്തി. കുട്ടികളിലെ വളർച്ചയും പോഷകാഹാരക്കുറവും സംബന്ധിച്ച കാര്യങ്ങളും പോഷകാഹാരം കഴിക്കേണ്ടതിൻ്റെ ആവശ്യകതയും മനസ്സിലാക്കി കൊടുത്തു. ചൂട് കൂടുന്ന ഈ സമയത്ത് ധാരാളം വെള്ളവും പഴങ്ങളും കുട്ടികളുംഗർഭിണികളും അമ്മമാരുംപ്രായമായവരും കഴിക്കണമെന്നും പറഞ്ഞു കൊടുത്തു. ക്യാമ്പിൽ 75 ഓളം പ്രദേശവാസികളും കുട്ടികളും ഗർഭിണികളും പങ്കെടുത്തു.ഉദയ. കെ ജോയ് (ICDS സൂപ്പർവൈസർ), മെബിന തമ്പി (Community women Fecilitater ) , ഷീല K P ( അങ്കണവാടി വർക്കർ ) , സുജാത രാമൻ (അങ്കണവാടി ഹെൽപ്പർ)എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only